കപ്പലോട്ടക്കാർക്ക് സൈലേഴ്സ് സൊസൈറ്റിയുടെ ആരോഗ്യ സുരക്ഷാ പദ്ധതി വരുന്നു
പാലക്കുന്ന് : സതാംപ്ട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈലേർഴ്സ് സൊസൈറ്റിയുടെ ഇന്ത്യയിലെ ഘടകം
കേരളത്തിലെ മുതിർന്ന കപ്പലോട്ടക്കാർക്ക് പ്രാഥമിക ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. മർച്ചന്റ് നേവി ജീവനക്കാരുടെ ക്ഷേമ കാര്യങ്ങളിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയാണിത്. അതിന്റെ ഇന്ത്യൻ പ്രതിനിധി ക്യാപ്റ്റൻ വി.മനോജ് ജോയ് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിൽ എത്തി. വിരമിച്ച കപ്പൽ ജീവനക്കാരിൽ പ്രയാധിക്യവും അനാരോഗ്യവുമായി അവശതയുമനുഭവിക്കുന്ന കണ്ണൂർ, കാസർകോട് ജില്ലയിൽ നിന്നുള്ളവരായിരിക്കും പ്രാരംഭ ഘട്ടത്തിൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. അവരുടെ ഭാര്യമാർക്കും ഈ ആനുകൂല്യം ലഭിക്കും. അതിനായുള്ള പട്ടിക, പ്രാദേശികമായി പ്രവർത്തിക്കുന്ന തലശ്ശേരി, കണ്ണൂർ,പയ്യന്നൂർ, ഉപ്പള എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകർ തയ്യാറാക്കി വരുന്നു. സിഡിസി, ആധാർ കാർഡ് എന്നിവയുടെ കോപ്പിയോടൊപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കാൻ പ്രാദേശിക പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അപേക്ഷകൾ കിട്ടുന്ന മുറയ്ക്ക് ഐഡി കർഡുകൾ തയ്യാറാക്കും. മംഗളൂർ എനോപ്പോയ മെഡിക്കൽ കോളേജുമായി സഹകരിച്ച് സൈലേഴ്സ് സൊസൈറ്റിയുടെ ചെന്നൈ ഘടകമാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ഗുണഭോക്താക്കളുടെ ഏകോപന ചുമലത കോട്ടിക്കുളം (കാസർകോട്) മർച്ചന്റ്നേവി ക്ലബ്ബിനായിരിക്കും. നേവി ക്ലബ്ബിൽ ചേർന്ന യോഗം ക്യാപ്റ്റൻ വി. മനോജ് ജോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി, ജനറൽ സെക്രട്ടറി യു.കെ. ജയപ്രകാശ്, ട്രഷറർ കൃഷ്ണൻ മുദിയക്കാൽ, കണ്ണൂർ ജില്ല പ്രതിനിധികളായ പ്രേമാനന്ദൻ (തലശ്ശേരി),
എം.ബാലകൃഷ്ണൻ (കരിവെള്ളൂർ),
കെ. പി. മോഹനൻ, അരുണൻ (പയ്യന്നൂർ ) എന്നിവർ പ്രസംഗിച്ചു. ഉപ്പളയിൽ ചേർന്ന യോഗത്തിൽ മൊയ്തീൻ ഷെയ്ക്ക് അധ്യക്ഷനായി.
ആംബുലൻസ് ഒരുങ്ങി
പദ്ധതിയുടെ ഭാഗമായി രോഗികളെ എത്തിക്കുന്നതിനും അവരുടെ മടക്കയാത്രയ്ക്കുമായി മംഗളൂർ എനോപ്പോയ ആശുപത്രിയുമായി സഹകരിച്ച് സൈലേർഴ്സ് സൊസൈറ്റി ആംബുലൻസ് ഒരുക്കിയിട്ടുണ്ടെന്ന് ക്യാപ്റ്റൻ വി. മനോജ് ജോയ് അറിയിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കൾക്കായി ആശുപത്രിയിൽ 24 മണിക്കൂറും ഈ ആംബുലൻസ് സേവനം ലഭ്യമായിരിക്കും.