അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ നെല്‍കൃഷി ഇറക്കി
അജാനൂര്‍ : ഹരിത കര്‍മ്മ സേന, ഹരിതം എംഇ ഗ്രൂപ്പ് സംയുക്തമായി അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ നെല്‍കൃഷി ഇറക്കി. ഒന്നാം വാര്‍ഡായ രാവണീശ്വരത്ത് കുന്നുമ്മങ്ങാനം വയലില്‍ 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്. നടീല്‍ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി മിനി അദ്ധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ മീന, വാര്‍ഡ് മെമ്പര്‍ കെ ബാലകൃഷ്ണന്, ചെയര്‍പേഴ്സണ്‍ എം വി രത്ന, ബിസി മാരായ രമ്യ ഗിരീഷ്, എ രജനി , സിഡിഎസ് മെമ്പര്‍ എം ശ്യാമള, എഡിഎസ് കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.