കാഞ്ഞങ്ങാട്:പടിയിറങ്ങുമ്പോള്‍ വീണു പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ സ്കൂളധികൃതര്‍ ആശുപത്രിയിലെത്തിചില്ലെന്ന് ആരോപണം.അജാനൂര്‍ കടപ്പുറം ഫിഷറീസ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് പടിയിറങ്ങുമ്പോള്‍ വീണു പരിക്കേറ്റത്. സ്കൂളിന് അടുത്ത് തന്നെ പ്രാഥമികാരോഗ്യകേന്ദ്രമുണ്ടായിട്ടും സ്കൂള്‍ അധികൃതര്‍ കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ തയ്യാറായില്ല.ഇക്കഴിഞ്ഞ ദിവസം അജാനൂര്‍ കടപ്പുറത്തെ അജാനൂര്‍ അപ്പാര് ട്ട്മെന്റിലെ താമസക്കാരായ ഇബ്രാഹീം-ഷാഹിദ ദമ്പതികളുടെ മകളും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സിഫയാണ് ശുചിമുറിയിലേക്ക് പോകുന്നതിനായി പടിക്കെട്ടിറങ്ങുമ്പോള്‍ വീണുപരിക്കേറ്റത്.എന്നാല്‍ സംഭവം നേരില്‍കണ്ട സ്കൂളധികൃതര്‍ സാരമില്ലെ ന്ന് പറഞ്ഞ് അടുത്തുള്ള ആരോഗ്യകേ ന്ദ്രത്തില്‍ പോലും എത്തിക്കാതെ മാതാവിനെ വിളിച്ചുവരുത്തകയായിരുന്നു.തുടര്‍ന്ന് ജില്ലാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കാലിന്റെ എല്ല് പൊട്ടിയ നിലയില്‍ കണ്ടെത്തി..ഇതു സബന്ധിച്ച് സ്കൂളിലെത്തിയ ഇബ്രാഹിമിനോട് സ്കൂളിലെ പ്രധാനാധ്യാപകന് ഇതൊക്കെ സാധാരണമല്ലേ ഇതൊന്നും അത്ര ഗൗരവത്തിലെടുക്കേണ്ടതില്ലെ ന്നും പറഞ്ഞ് നിസ്സാരവല്ക്കരിക്കുകയാണെന്ന് ഇബ്രാഹിം പോലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു.പിടിഏ പ്രസിഡണ്ടും പരാതി ഗൗനിച്ചില്ലെന്നും ആരോപണമുണ്ട്.അങ്ങനെ ശാസ്ത്രം അതും കണ്ടുപിടിച്ചു ജീവന്റെ ഉത്പത്തി ഇവിടെ നിന്നാണ് തുടങ്ങുന്നത്.