കാസർഗോഡ് ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ചൊറിച്ചലിനെ തുടർന്ന് കൂട്ടത്തോടെ ആശുപത്രിയിൽ.
കാസർകോട്: കാസർകോട് മാനൂർ പ്രവർത്തിക്കുന്ന ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ ശക്തമായ ചൊറിച്ചിൽ കാരണം നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 35 ഓളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചില കുട്ടികൾ പ്രാഥമിക ചികിത്സയ്ക്കുശേഷം രക്ഷിതാക്കളോടൊപ്പം പോയിരിക്കുകയാണ് . ചില കുട്ടികൾ പറയുന്നത് എന്നാൽ വായക്കകത്ത് പരുപരുപ്പ് അനുഭവിക്കുകയാണെന്നാണ് ചില കുട്ടികൾ പറയുന്നത്.കുട്ടികളിൽ ഉണ്ടായ ചൊറിച്ചിലിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്കൂളിലെ വാട്ടർ ടാങ്കിലെ വെള്ളം കുടിച്ചതിനുശേഷം ആണ് തങ്ങൾക്ക് ചൊറിച്ചിൽ അനുഭവിച്ചു തുടങ്ങിയതെന്ന് ചില കുട്ടികൾ ബിഎൻസിയോട് പറഞ്ഞു സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല .
മങ്കി ബോക്സ് അസുഖവുമായി ബന്ധപ്പെട്ട് ജില്ലയിൽ പലരും നിരീക്ഷണത്തിലാണ്. ഇത് രക്ഷിതാക്കൾക്കിടയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തിയാണ് പടർത്തിയിരിക്കുന്നത്.