പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി ജീവനൊടുക്കി
തലയോലപ്പറമ്പ് : പ്ലസ് ടു വിദ്യാർഥിനി മൂവാറ്റുപുഴയിൽ ചാടി ജീവനൊടുക്കി. തിരുവനന്തപുരം നവോദയ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന ജിൻസി(17) യാണ് പുഴയിൽ ജീവനൊടുക്കിയത്. മിഠായി കുന്നം കുഴിയെടുത്ത് കുഞ്ഞുമോന്റെയും മോളിയുടെയും മകളാണ്.
വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനായുള്ള ഒരുക്കങ്ങൾക്ക് ശേഷമാണ് ഉറങ്ങാൻ കിടന്നത്. വ്യാഴാഴ്ച രാത്രി എല്ലാവരും കിടന്ന ശേഷം വെട്ടിക്കാട്ടുമുക്ക് പാലത്തിൽ നിന്നും ചാടിയെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു
തലയോലപ്പറമ്പ് പോലീസും കടുത്തുരുത്തി അഗ്നിരക്ഷാസേനയും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്നുമണിയോടെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹോദരങ്ങൾ ജിൻസ്, ജിനു. തലയോലപ്പറമ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.