വിവാഹ ബന്ധം തകര്‍ന്നു; ഫോട്ടോഗ്രാഫറെ മുന്‍ഭര്‍ത്താവ് വെടിവെച്ച് കൊന്നു, പിന്നാലെ ആത്മഹത്യ
ഷിക്കാഗോ: പാകിസ്താന് വംശജയായ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ സാനിയ ഖാനെ മുന്‍ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഷിക്കാഗോയിലെ അവരുടെ അപ്പാര്ട്ടുമെന്റില്വെച്ചാണ് മുന്‍ഭര്‍ത്താവ് റഹീല്‍ അഹമ്മദ് സാനിയക്ക് നേരെ വെടിയുതിര്‍ത്തത്. തലയ്ക്ക് പിന്നിലാണ് അവര്‍ക്ക് വെടിയേറ്റത്. സാനിയയെ കൊലപ്പെടുത്തിയ ശേഷം റഹീല്‍ അഹമ്മദ് ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
സൈനയുടെ കിടപ്പു മുറിയില്‍ നിന്ന് തലക്ക് വെടിയേറ്റ നിലയിലാണ് റഹീല്‍ അഹമ്മദിനെ പോലീസ് കണ്ടെത്തിയത്. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് ഇയാളുടെ കൈയിലുണ്ടായിരുന്നതായും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഈ വര്‍ഷം മേയില്‍ സാനിയ ഖാനുമായുള്ള വിവാഹബന്ധം തകര്‍ന്നതിനേത്തുടര്‍ന്ന് റാഹേല്‍ അഹമ്മദ് വിഷാദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോര്‍ജിയയില്‍ നിന്ന് ഷിക്കാഗോയിലെത്തിയാണ് ഇയാള്‍ കൊല നടത്തിയത്. തോക്കും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതെന്നും പരിശോധനയില്‍ സൈനയുടേത് കൊലപാതകവും റാഫേലിന്റേത് ആത്മഹത്യയുമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.