വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥ അന്തരിച്ചു
ആറന്മുള: സ്കൂട്ടറില്‍ കാറിടിച്ച് ഗുരുതര പരിക്കറ്റേ് ചികിത്സയില്‍ കഴിഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥ അന്തരിച്ചു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ സിന്‍സി പി.അസീസ് (35) ആണ് മരിച്ചത്. ദിശ തെറ്റിച്ച് അമിതവേഗത്തിലെത്തിയ കാറാണ് സിന്‍സിയുടെ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചത്. പന്തളം-ആറന്മുള റോഡില്‍ കുറിയാനപ്പള്ളിയില് ആയിരുന്നു അപകടം.
പന്തളത്തുനിന്ന് ആറന്മുളയ്ക്ക് വരുമ്പോള്‍ അമിതവേഗത്തിലെത്തിയ കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍നിന്ന് സിന്‍സി റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ ഒരു വര്‍ഷത്തോളമായി ജോലി ചെയ്തുവരുകയായിരുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രതിരോധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് സിന്‍സിയായിരുന്നു