നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു 50 കിലോയോളം വരുന്ന പാസ്റ്റിക് മാലിന്യങ്ങളാണ് പിടിച്ചെടുത്തത്
നീലേശ്വരം :വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും, ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയില്‍ നിരോധിച്ച 50 കിലോയോളം കാരി ബാഗുകള്‍ അടക്കമുള്ള പാസ്റ്റിക് മാലിന്യങ്ങള്‍ പിടിച്ചെടുത്തു. മൗക്കോട്, പെരുമ്പട്ട, കടുമേനി, പെരളം, പൂങ്ങോട്, മണ്ണാട്ടിക്കവല തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് പ്രദേശങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ലൈസന്‍സ് പുതുക്കാത്തവര്, നിരോധിതപ്ലാസ്റ്റിക് മാലിന്യങ്ങള്‍ പിടിച്ചെടുത്ത കടകള്‍ തുടങ്ങിയവര്‍ക്ക് നോട്ടീസടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്കി. തുടര്‍ന്നും ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ കണ്ടാല്‍ പിഴയും അടച്ചുപൂട്ടല്‍ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നും അറിയിച്ചു. പരിശോധനയ്ക്ക് നര്‍ക്കിലക്കാട് കുടുബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.വി. സുരേഷ് ബാബു നേതൃത്വം നല്കി. ആരോഗ്യ വകുപ്പ് ജീവനക്കാരായ മാക്കോട് സജി, നര്‍ക്കിലക്കാട് സോന, മൗക്കോട് ജെഎച്ച് ഐ ശരത് , പഞ്ചായത്ത് ജീവനക്കാരായ ബിജു പോള്‍, ജയേഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു