കൺമുന്നിൽ വച്ച് എന്റെ സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു, കഞ്ചാവ് അടക്കമുള്ളവ നൽകി; മരിച്ച ഹോക്കി താരത്തിന്റെ ഡയറി പുറത്ത്
കൊച്ചി: ഹോക്കി താരം ശ്യാമിലിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. തിരുവല്ല സ്വദേശി സഞ്ജുവാണ് യുവതിയുടെ ഭർത്താവ്. കഴിഞ്ഞ ഏപ്രിൽ 25ന് വൈകിട്ടാണ് ശ്യാമിലിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.മരിക്കുന്നതിന് ഒരുമാസം മുമ്പ് ശ്യാമിലിയെഴുതിയ ഡയറിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരി ഷാമിക. സഞ്ജുവിനെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് ഡയറിയിലുള്ളത്. ശ്യാമിലി മരിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ ഡയറി കിട്ടിയതെന്നും പൊലീസിനെ ഏൽപിച്ചിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി.
‘എന്റെ മുന്നിൽവച്ച് എന്റെ സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ഓരോ സ്ത്രീകളെക്കുറിച്ചും പറയും. നിർബന്ധിച്ച് കള്ള്, ബിയർ, വോഡ്ക, കഞ്ചാവ് എല്ലാം അടിപ്പിക്കാൻ തുടങ്ങി. കൂടാതെ സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും. വൃത്തികേടുകൾ പറയിപ്പിക്കും.ബോധം വരുമ്പോൾ ഇതിന്റെ പേരിൽ സഞ്ജുവിനോട് വഴക്കിടാറുണ്ട്. എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരു പ്രാവശ്യം പോലും ഇങ്ങനെയൊന്നും ചെയ്യിപ്പിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.’- എന്നാണ് ഡയറിയിൽ ഉള്ളത്.തന്റെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി പല പെൺകുട്ടികളുമായി ഭർത്താവ് ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്നും കുറിപ്പിൽ പറയുന്നു. ഡയറിയിലെ പതിനെട്ട് പേജോളം വരുന്ന കുറിപ്പിൽ ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെയും ആരോപണമുണ്ട്.ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനത്തെ തുടർന്നാണ് ശ്യാമിലി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. നാല് വർഷം മുമ്പാണ് ശ്യാമിലിയും സഞ്ജുവും വിവാഹിതരായത്.