കാസർകോട് എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ
കാസർകോട്: കാറിൽ നിന്ന് എംഡിഎംഎയുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ മാഹിൻ ഇജാസ് (21), അബ്ദുല്ല ഹനീൻ (21), ശംസീർ (20), മുസമ്മിൽ (20) എന്നിവരെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് ആറര മണിയോടെ കാസർകോട് ഉമാ ആശുപത്രിക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ യുവാക്കൾ സഞ്ചരിച്ച സ്വിഫ്റ്റ് കാർ കൈ കാണിച്ചിട്ടും നിർത്താത്തതിനെ തുടർന്ന് പിന്തുടർന്ന് കറന്തക്കാട് – മധൂർ ജൻക്ഷനിൽ വെച്ച് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ച് ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
കാസർകോട് ഇൻസ്പെക്ടർ പി അജിത് കുമാർ, എസ് ഐ ചന്ദ്രൻ, രാജേഷ്, സതീഷ്, ശ്രീജേഷ്, രജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുവാക്കളെ പിടികൂടിയത്.