കാഞ്ഞങ്ങാട്:ഒരിടവേളയ്ക്ക് ശേഷം വ്യാജസിദ്ധമാര് കാഞ്ഞങ്ങാട്ടും പരിസരപ്രദേങ്ങളിലുംവ്യാജസിദ്ധമാര് വീണ്ടും സജീവം.കഴിഞ്ഞദിവസം കുശാല്‍ നഗര്‍ പരിസരത്തെ വീട്ടില്‍ നിന്നും 2 വ്യാജസിദ്ധന്മാരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതോടെയാണ് ദീര്‍ഘനാളായി കാഞ്ഞങ്ങാട്ട് തമ്പടിച്ച വ്യാജസിദ്ധ ന്മാരെക്കുറിച്ച് പുറംലോകമറിയുന്നത്.കര്‍ണ്ണാടക സകലേശ്പുരത്തെ അബ്ദുള്‍ റഹുമാന്റെ മകന് മന്‍സൂര്‍ 33, ഇയാളുടെ കൂട്ടാളിയും സകലേശ്പുരത്തെ ഇല്യാസ്ബാഷയുടെ മകനുമായ ത്വയീബ് ബാഷ 19 എന്നിവരാണ് നാട്ടുകാര്‍ കല്ലൂരാവിയിലെ വീട്ടില്‍ നിന്നും പിടികൂടിയത്.മാറാരോഗങ്ങള്‍ മാറ്റുമെന്ന് പറഞ്ഞ് ഇരകളെ വലയിലാക്കുന്നത്.ജലദോഷം മുതല്‍ എയ്ഡ്സ് വരെ മാറ്റുമെന്നാണ് ഇക്കൂട്ടര്‍ സാധാരണക്കാരെ ചൂഷണം ചെയ്താണ്ജീവിക്കുന്നത്.കുട്ടികളില്ലാത്തവര്‍ ക്ക് ചിത്സകള്‍ വാഗ്ദാനം ചെയ്യുന്നവരും ഇക്കൂട്ടരിലുണ്ട്.ഇത്തര ചികിത്സ വ്യാജന്മാരെ 2വര്‍ഷം മുമ്പാണ് പോലീസ് അറസ്റ്റ് ചെയ്തത്.സ്ത്രീകളെ അടച്ചിട്ട മുറിയില്‍ ബലാത്സംഗത്തിന് ഇരയാക്കിയ കേസ്സും നിലവിലുണ്ട്.മന്ത്രവാദ ചികിത്സയ്ക്ക് ശക്തമായ നിയമം നിലവിലുണ്ടെങ്കിലും വ്യാജസിദ്ധമാര് അതൊന്നും വകവെയ്ക്കാറില്ല.കഴിഞ്ഞ ദിവസം പിടികൂടിയ വ്യാജസിദ്ധമാരുടെ കാര്‍ നാട്ടുകാര്‍ തല്ലിതകര്‍ത്തിരുന്നു ഇതിനകത്തുനിന്നും മുസ്ലീംടുഡേ എന്ന പത്രത്തിന്റെ ഐഡി കാര്‍ഡും കണ്ടെത്തിയിരുന്നു.വ്യാജസിദ്ധന് മന്‍സൂറിന്റെ പേരിലായിരുന്നു ഐഡികാര്‍ഡ്.കര്‍ണ്ണാടകയില്‍ നിന്നുള്ള വ്യാജസിദ്ധമാര് ദീര്‍ഘനാളായി കാഞ്ഞങ്ങാട്ട്ത മ്പടിച്ചിരിക്കുകയായിരുന്നു.