കാഞ്ഞങ്ങാട്:ജില്ലയില്‍ 8 എസ്.ഐമാര്‍ക്ക് സ്ഥലം മാറ്റം.ഇതു സംബന്ധിച്ച് ജനുവരി നാലിനാണ് ജില്ലാ പോലീസ് ഓഫീസില്‍ നിന്നും ഉത്തരവിറങ്ങിയത്.ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ.ടി.കെ.മുകുന്ദനെ ആദൂര്‍ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.പകരം ആദൂരില്‍ നിന്നും നിബിന്ജോയിയെ ഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.നീലേശ്വരം എസ്.ഐ.രഞ്ജിത്തിനെ ബേഡകം പോലീസ് സ്റ്റേഷനിലേക്കും മാറ്റി. ബേഡകം എസ്.ഐ. സതീഷിനാണ്.നീലേശ്വരം എസ്.ഐ.യുടെ ചുമതല.കാസര്‍കോട് എസ്.ഐ. മെല്ബിന് ജോസിനെ വെള്ളരിക്കുണ്ട് എസ്.ഐ. ആയി നിയമിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് എസ്.ഐ. ആയിരുന്ന എം.വി.ശ്രീദാസിനെ ചന്തേരയിലേക്ക് മാറ്റി.ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ. ആയിരുന്ന നാരായണനെ കുമ്പളപോലീസ് സ്റ്റേഷനിലേക്കുംമാറ്റി. കുമ്പള എസ്.ഐ.ഇ.രത്നാകരനെ കാസര്‍കോട് ജില്ലാ സെപെഷ്യല്‍ ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്.