വെള്ളിയാഴ്ചകളിലെ പരീക്ഷ ക്രമീകരണം അവസാനിപ്പിക്കണം; മുഹിമ്മാത്ത് ഹിമമി, ഹാഫിള് സംഗമം
പുത്തിഗെ : ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തില്‍ വെള്ളിയാഴ്ചകളിലെ പരീക്ഷകള്‍ക്ക് സമയം നിശ്ചയിക്കുന്നത് ഉത്തരവാദപ്പെട്ടവര്‍ അവസാനിപ്പിക്കണെമെന്ന് മുഹിമ്മാത്തില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഹിമമി കളുടെയും , ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ ഹാഫിളുകളുടെയും സംയുക്ത സംഗമം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി സേ-ഇംപ്രൂവ്മെന്റ് പരീക്ഷാ ടൈം ടേബിളില്‍ 29 ന് വെള്ളിയാഴ്ച പരീക്ഷ കടന്നു വരുന്നുണ്ട്. കഴിഞ്ഞ ജൂണിലും ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയും വെള്ളിയാഴ്ച ദിവസം നടത്തിയിരുന്നു. ഇപ്പോള്‍ പി എസ് സി നിശ്ചയിച്ചിട്ടുള്ള ഹയര്‍സെക്കന്‍ഡറി ചരിത്രാധ്യാപക പരീക്ഷയും ഇരുപത്തിരണ്ടാം തിയ്യതി വെള്ളിയാഴ്ചയാണ്. സമയക്രമമാണെങ്കില്‍ 11.15 മുതല്‍ 1.45 വരെയാണ്. സാധാരണ രാവിലെ പത്ത് മുതലോ, ഉച്ചക്ക് ശേഷമോ നടന്നിരുന്ന പരീക്ഷയില്‍ അസാധാരണമായ സമയമാറ്റം സംഭവിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ജുമുഅ നഷ്ടപ്പെടുത്തും വിധമുളള പരീക്ഷ ക്രമീകരണം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.
ഇസ്സുദ്ദീന്‍ സഖാഫി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി മുഹിമ്മാത്ത് വൈ.പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉത്ഘാടനം ചെയ്തു .ജന,സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹദല്‍, ഹാജി അമീറലി ചൂരി, വൈ എം അബ്ദുല്‍ റഹ്മാന് അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ സലാം അഹ്സനി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
മുനീര്‍ ഹിമമി മാണിമൂല, ഹസന് ഹിമമി അറന്തോട്, ഹാരിസ് ഹിമമി പരപ്പ ഹാഫിള് മുഹമ്മദ് ഹിമമി, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ എരുമാട്, സയ്യിദ് ജുനൈദ് രിഫാഈ, ഹൈദര്‍ ഹിമമി മലാര്‍, ഹാഫിള് റാഷിദ് ഷാമില്‍ ഇര്‍ഫാനി, മൊയ്തു ഹിമമി ചേരൂര്‍, ഹാഫിള് എന്‍ കെ എം ബെളിഞ്ച, ഹാഫിള് സലീം ചള്ളങ്കയം, ബഷീര്‍ ഹിമമി ജോക്കട്ട, ഖലീല്‍ ഹിമമി എരുമാട്, അത്വാഉള്ള ഹിമമി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹിമമീസ് അസോസിയേഷന് പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ സ്വാഗതവും അഷ്റഫ് സഖാഫി ഉളുവാര്‍ നന്ദിയും പറഞ്ഞു.