അമൃത സുരേഷും ഗോപി സുന്ദറും പഴനിയിൽ വിവാഹിതരായി ചിത്രം പങ്കുവച്ച് താരങ്ങൾ
ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും പ്രണയത്തിലാണെന്ന വാർത്തകൾ അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിലും മറ്റും ഏറെ ചർച്ചയാകാറുണ്ട്. ഇവർ തമ്മിലുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. വിവാദങ്ങളോട് കാര്യമായി പ്രതികരിക്കാതെ തന്നെ തങ്ങളുടെ സന്തോഷനിമിഷങ്ങൾ ഇരുവരും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ചേർന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധനേടുകയാണ്.ഇരുവരും പൂമാല ചൂടിയിട്ടുണ്ട്. പട്ടുസാരിയാണ് അമൃതയുടെ വേഷം. ഗോപി സുന്ദർ മുണ്ടും ഷർട്ടും. അമൃത നെറ്റിയിൽ കുങ്കുമവും അണിഞ്ഞിട്ടുണ്ട്. പഴനി മുരുഗനിക്ക് ഹരോ ഹരോ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുകയാണ്.