ന്യൂഡല്‍ഹി :ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. വോട്ടെണ്ണല്‍ ഫെബ്രുവരി പതിനൊന്നിനാണ്.എഴുപത് നിയമസഭാ സീറ്റുകളിലെക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന് ചെയര്മാന് സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത് .
ജനുവരി 14നു വിജ്ഞാപനം വരും.21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കാം.
2015 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ 70 നിയമസഭാ മണ്ഡലങ്ങളില്‍ 67-ലും റെക്കോഡ് വിജയം നേടി ആം ആദ്മി. ഭരണത്തിലേറിയിരുന്നു. ബിജെപിയ്ക്ക് മൂന്നു സീറ്റും ലഭിച്ചു. 2013 മുതല്‍ തുടര്‍ച്ചയായി ആം ആദ്മി പാര്‍ട്ടിയാണ് ഭരണത്തില്‍. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴു സീറ്റും ബിജെപി നേടിയിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി മുഴുവന്‍ സീറ്റും നേടിയിരുന്നു.പക്ഷെ 2015ല നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു.
1993 ലാണ് ദല്‍ഹി നിയമസഭ നിലവില്‍ വന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ബിജെപിയ്ക്ക് പിന്നീട് ഇതുവരെ സംസ്ഥാന ഭരണം ലഭിച്ചിട്ടില്ല. മൂന്നുതവണ കോണ്‍ഗ്രസും രണ്ടുതവണയായി ആം ആദ്മി പാര്‍ട്ടിയുമാണ് സംസ്ഥാനാം ഭരിക്കുന്നത്.