പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 13 സി.യു.സി.പി.എല്‍ റോഡുകളുടെ പട്ടികയ്ക്ക് അംഗീകാരം നല്കി
കാസര്‍കോട് : കാസര്‍കോട് ജില്ലാ പഞ്ചായത്ത് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സി.യു.സി.പി.എല്‍ റോഡുകളുടെ പട്ടികയ്ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. ജില്ലയിലെ 13 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. എട്ട് റോഡുകളുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി. കരിച്ചേരി-മൈലാട്ടി-മങ്കോട്-ദേളി റോഡ്, പൈക്ക-മല്ലം-ബോവിക്കാനം റോഡ്, വിദ്യാനഗര്‍-മാന്യ-നീര്ച്ചാല് റോഡ്, ചായോം-ചിറപ്പുറം-കാനത്തുംമൂല റോഡ്, ഇച്ചിലംപാടി-അനന്തപുരം-നായ്ക്കാപ്പ് റോഡ് എന്നിവയുടെ പ്രവൃത്തി നടന്നു വരികയാണ്. മണിയംമ്പാറ-ധേറടുക്ക-ഷിറിയ-കുറേഡുക്ക റോഡ്, കാരക്കോട്-പറക്കളായി റോഡ്, അതിര്‍ക്കുഴി-നെല്ലിക്കട്ട റോഡ്, പൈക്ക- നീരോളിപ്പാറ- മുള്ളേരിയ റോഡ്- മിയപദവ്-ദാല്ഗോളി-പൊയ്യത്ത് ബയല്-നന്താര പദവ് റോഡ്, മുനമ്പ്്-കല്ലളി-പെര്ലഡുക്ക-ആയംകടവ് റോഡ്, ചെറുവത്തൂര്‍-വലിയപൊയില്‍-നെടുമ്പ റോഡ്, ചായോം- കാഞ്ഞിരപ്പൊയില്‍ റോഡ് എന്നിവയുടെ ഡി.പി.ആര് നടക്കുകയാണ്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്കി. ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എസ് മായ, ഡി.പി.സി അംഗങ്ങളായ എം. മനു, അഡ്വ. എസ്.എന്‍ സരിത, ജാസ്മിന് കബീര്‍, ആര് റീത്ത, നജ്മ റാഫി, കെ. മണികണ്ഠന്, വി.വി രമേശന്, കെ.പി വത്്സലന് തുടങ്ങിയവര്‍ സംസാരിച്ചു.