തിരുവനന്തപുരം: പല വിഷയങ്ങളിലും സി.പി.ഐ വ്യത്യസ്തമായി അഭിപ്രായം പറയുമെങ്കിലും കടുത്ത നിലപാടിലേക്ക് പോകാൻ സി.പി.ഐക്ക് സാധിക്കുന്നി ല്ലെന്നും മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ മകൻ ഡോ .രാമൻകുട്ടി..ഇന്നത്തെ നിലയിൽ ഞാൻ പറയുന്നത് തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യതയുണ്ടെങ്കിൽ പോലും പറയുകയാണ് പൊതുസ്വീകാര്യനായ ഒരു നേതാവും ഇപ്പോൾ പാർട്ടിയിലില്ല. പാർട്ടി ലൈനിനപ്പുറം പുറത്തുള്ളവരുടെയും കൂടി അംഗീകാരവും സമ്മതവും നേടിയെടുക്കാൻ പറ്റുന്ന സി.പി.എമ്മിനെ പോലെയോ ഒരു നേതാവ് ഇപ്പോൾ സി.പി.ഐയിലില്ലെന്നതാണ് ശരിയെന്നും രാമൻകുട്ടി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഭൂപരിഷ്കരണ നിയമത്തിന്റ കാര്യത്തിൽ സി.പി.ഐ നിലപാടും, ഈ സർക്കാരിന്റെ കാലത്ത് പലവിഷയത്തിലും ഉയർത്തിയ പ്രതിഷേധം പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമെന്നും അതിനപ്പുറം പോകുമെന്ന് എനിക്കു തോന്നുന്നില്ലെന്നും അത് സി.പി.എമ്മിനും സി.പി.ഐക്കും അറിയമെന്നും അച്യുതമേനോന്റെ മകൻ തുറന്നടിച്ചു.ഇപ്പോഴത്തെ സാഹചര്യത്തിൽ എന്റെ അഭിപ്രായംഇതാണ്.. രാജ്യത്തിന്റെ മൗലികഘടന മാറിപ്പോകുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. അപ്പോൾ കഴിയുന്നത്രഇരുപാർട്ടികളും ഒരുമിച്ചു നിൽക്കണം. കോൺഗ്രസ് അടക്കമുളളവരുമായി ഒരുമിച്ച് നിന്ന് ഏറ്റവും ശക്തമായിപൗരത്വ നിയമത്തെ എതിർക്കണമെന്നാണ് എന്റെ അഭിപ്രായം.
ഭൂപരിഷ്കരണ നിയമത്തിന്റെ അമ്പതാം വാർഷികവേളയിൽ സി.അച്ചുതമേനോന്റെ പേര് ബോധപൂർവം വിസ്മരിക്കപ്പെടുന്നതായി തോന്നിയോ എന്നാ ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ.പേര് പരാമർശിച്ചില്ലെന്നത് വസ്തുതയാണ്.എനിക്ക് തോന്നിയത് ഹാരിപോട്ടർ നോവലുകളിൽ ഒരു വില്ലൻ കഥാപാത്രമുണ്ട് ഓൾഡിമൂർ. അദ്ദേഹത്തിന്റെ പേര് ഒരിക്കലും പറയില്ല.പേര് പറയാൻ പാടില്ലാത്ത ആൾ. എന്നാൽ ആ നോവലിൽ നിറഞ്ഞുനിൽക്കുകയും ചെയ്യുന്നുണ്ട്. ഓൾഡിമൂറായി അച്ചുതമേനോനെ മാറ്റാനാണോ ശ്രമമെന്ന് തോന്നുന്നു. (ചിരിക്കുന്നു) അതിനുള്ള ശ്രമമാണോയെന്നാണ് എനിക്കിത് കേട്ടപ്പോൾ തോന്നിയത്. എന്റെ അച്ഛൻ തന്നെ ഇതിനെക്കുറിച്ച് പണ്ട് മറുപടി പറഞ്ഞിട്ടുണ്ട്. ‘അച്ചുതമേനോൻ ഉണ്ടാക്കിയ ഭൂപരിഷ്കരണ നയമൊന്നും കേരളത്തിലില്ലെന്ന് ‘ കെ.ആർ.ഗൗരി അമ്മ പറഞ്ഞപ്പോൾ അതിനു മറുപടിയായി അച്ഛൻ ലേഖനമെഴുതിയിരുന്നു. അതിൽ അദ്ദേഹം പറഞ്ഞത് ‘ ഞാൻ ഉണ്ടാക്കിയ നിയമവുമല്ല കെ.ആർ.ഗൗരി ചഉണ്ടാക്കിയ നിയമവുമല്ല. ഒരുപാടു പേർ ചേർന്നുണ്ടാക്കിയതാണ് 57 ലെ ഭൂനിയമം’ എന്നായിരുന്നു. സി.എച്ച്.കണാരനും ഇ. ഗോപാലകൃഷ്ണമേനോനും പി.കെ.ചാത്തൻമാസ്റ്ററും കൃഷ്ണയ്യരുമടക്കം പലരും ഉണ്ടായിരുന്നു.രാമൻകുട്ടി പറഞ്ഞു.