ബേഡഡുക്കയില്‍ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്ക്കരണം നടത്തി
കാസർകോട് :ഹരിത കേരള മിഷന്റെ സഹകരണത്തോടെ ബേഡഡുക്ക പഞ്ചായത്ത് കുണ്ടംകുഴി ഹയര്‍ സെക്കന്ററി സ്കൂള്‍ എസ് പി സി കുട്ടികള്‍ക്കായി പ്ലാസ്റ്റിക് നിരോധന ബോധവത്കരണ ക്ലാസ്സും പ്രതിജ്ഞയും നടത്തി. കുണ്ടംകുഴിയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി വരദരാജ് അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന് ബോധവത്കരണ ക്ലാസ്സെടുത്തു. തുടര്‍ന്ന് എസ് പി സി കുട്ടികള്‍ ടൗണില്‍ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി വസന്തകുമാരി ടീച്ചര്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ലോഹിതാക്ഷന് എന്നിവര്‍ സംസാരിച്ചു. കെ അശോകന് മാസ്റ്റര്‍ സ്വാഗതവും പഞ്ചായത്തംഗം പി ശ്രുതി നന്ദിയും പറഞ്ഞു.