കാസർകോട് കാടകം പതിമൂന്നാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു.
കാസർകോട്;ചെർക്കള-മുള്ളേരിയ റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ദമ്പതികൾ മരിച്ചു.. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംസ്ഥാനപാതയിൽ കാടകം പതിമൂന്നാം മൈലിൽ ദാരുണ സംഭവം നടന്നത്.ബംഗളൂരുവിൽ നിന്ന് കാസർകോട് ചട്ടഞ്ചാലിലേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുള്ളേരിയയിലെ ബാർബർ ഷോപ്പ് ഉടമ ഗോവിന്ദ രാജുവും ഭാര്യ ഉമയുമാണ് മരിച്ചത്.ബംഗളൂരുവിൽ ഒരു വിവാഹാഘോഷ ചടങ്ങിൽ സംബന്ധിച്ചു നാട്ടിലേക്ക് മടങ്ങുന്നവരുടെ കാറാണ് അപകടത്തിൽപെട്ടത്.മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്നാട് സ്വദേശിയായ ഗോവിന്ദ രാജ് വര്‍ഷങ്ങളായി കാടകത്താണ് താമസം. മക്കള്‍: സെന്തില്‍ കുമാര്‍, ശര്‍മിള, ശരത് കുമാര്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍)