തിരുവോണം ബംപര്‍ ഭാഗ്യക്കുറി; ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു
കാസർകോട് : തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂരിന് നല്കി നിര്‍വ്വഹിച്ചു.
കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം.കെ രജത് കുമാര്‍, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം.വി രാജേഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് കെ.സി സുജിത്ത്, അലന് റോഡ് റീഗസ് ഏജന്റ്മാരായ എ. മധുസൂദനന് നമ്പ്യാര്‍, എം. ഗണേശന്, പ്രീത ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം അഞ്ച് കോടി രൂപ, മൂന്നാം സമ്മാനം 10 പേര്‍ക്ക് ഒരു കോടി രൂപ, നാലാം സമ്മാനം പരമാവധി 90 പേര്‍ക്ക് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. സെപ്തംബര്‍ 18ന് ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കും. ടിക്കറ്റ് വില 500 രൂപ.