അഹമ്മദാബാദ്: രാജസ്ഥാന് പിന്നാലെ ഗുജറാത്തിലും കൂട്ട ശിശുമരണം. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ മണ്ഡലമായ രാജ്കോട്ടിലും അഹമ്മദാബാദിലുമായി കഴിഞ്ഞ ഒരു മാസത്തിനിടെ 134 കുഞ്ഞുങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.അതേസമയം, ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാനി തയാറായില്ല. പോഷകാഹാരക്കുറവ്, അതിരൂക്ഷമായ ശൈത്യം, മാസം തികയാതെയുള്ള ജനനം എന്നിവയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ഇതിനിടെ, രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 110 ആയി. ശനിയാഴ്ച മൂന്നു കുഞ്ഞുങ്ങളുടെ കൂടി മരണമാണ് രേഖപ്പെടുത്തിയത്. ശരീര താപനില അപകടകരമായി താഴ്ന്നാണു കുട്ടികളേറെയും മരിച്ചതെന്നാണു രാജസ്ഥാന് സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ കണ്ടെത്തല്‍.