കാസർകോട്: എന്നെ തല്ലല്ലമ്മാവാ ഞാൻ നന്നാവില്ല എന്ന് പറഞ്ഞത് പോലെയാണ് കാസർകോട് നഗരഭരണക്കാരുടെ നിലപാട് .വിജിലൻസ് അല്ല സിബിഐ പോലും ഇവരുടെ മുന്നിൽ വന്നാൽ പോലും ജനങ്ങളുടെ നേർക്കുള്ള വെല്ലുവിളി ഇവർ അവസാനിപ്പിക്കില്ല ,നാട്ടിലുള്ള മുതലാളിമാർക്കും സ്വന്തക്കാർക്കും മാത്രം വികസനം തീറെഴുതി നൽകിയതിന്റെ മറ്റൊരു ഉദാഹരണം കൂടി പുറത്തുവന്നിരിക്കുകയാണ് ,ഫോർട്ട് റോഡ് കോട്ടക്കുന്ന് റോഡും നഗരത്തിലെ വിവിധ റോഡുകളും തകർന്ന് തരിപ്പണമായി കിടക്കുമ്പോളാണ് ബന്ധു സ്നേഹം മൂത്ത് പുതിയ പദ്ധതികൾ നടപ്പാകുന്നത് ,കുമാരി നൈമുനിസയുടെ വാർഡ് 24ൽ അഞ്ചുവീടുകൾ മാത്രമുള്ള ഭാഗത്തേക്ക് ലക്ഷങ്ങൾ മുടക്കിയാണ് ഇന്റർലോക്ക് വിരിച്ചിരിക്കുന്നത് , ഭരണനേതാക്കളുടെ സ്വന്തക്കാർക്ക് വേണ്ടിയാണ് പൊതുമുതൽ ധൂർത്തടിച്ചുള്ള ഇന്റർലോക്ക് വിപ്ലവം നടത്തുന്നത് ,അതെ സമയം കാൽനട പോലും ദുസ്സഹമായ മാറ്റുവാർഡുകളിലെ റോഡും തോടുമൊക്കെ ഒന്നായി കിടക്കുകയാണ് ,തോട് നവീകരിക്കാത്തത് കാരണം കക്കൂസ് വെള്ളം കുടിക്കേണ്ടഗതികേടിലാണ് നഗരസഭയിലെ ജനങ്ങൾ ,അതെ സമയം ഭരണനേതാക്കളുടെ മറ്റൊരു ഉറ്റകക്ഷിയുടെ മണിമാളികക്ക് വേണ്ടി ഫോർട്ട് റോഡിലെ പുത്തൻ റോഡ് കുത്തി പൊളിച്ചു 10 ലക്ഷം രൂപ വകയിരുത്തി കോൺഗ്രീറ്റ് പാകാനുള്ള നീക്കവും വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് ,ഇതിനെതിരെ വാർഡ് കൗൺസിലറിയ റഷീദ് പൂരണം പരാതിയുമായി രംഗത്തുവന്നിരിക്കുകയാണ് , കാസർകോട് നഗരസഭയിലെ 20 ,21 ,22 വാർഡുകളിലായി കടന്നുപോകുന്ന ഫോർട്ട് റോഡ് കോട്ടക്കുന്ന് റോഡിനെ അവഗണിച്ചു ഈ പാതക്ക് എതിർവശത്തുള്ള നല്ല റോഡിനെ കുത്തി പൊളിച്ചു നന്നക്കാനാണ് നീക്കം നടകുന്നത് , സാധാരണക്കാരെ വെല്ലുവിളിച്ചും മുതലാളിമാരെ സുഖിപ്പിച്ചും ജീവിതമാർഗം കണ്ടെത്തുന്ന നഗരസഭയിലെ ചില കൗണ്സിലര്മാരും സ്റ്റാൻഡിങ് കമ്മിറ്റി അദ്യക്ഷൻമാരുമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ചരടുവലിക്കുന്നത് , പല കൗൺസിലർമാരും ഇപ്പോൾ ലക്ഷങ്ങൾ വിലയുള്ള ആഡംബര ഫോണുകളും മറ്റു സൗകര്യങ്ങളുമാണ് ഉപയോഗിച്ചു വരുന്നത് .ഇതിനൊക്ക പണം കണ്ടത്താൻ ജനങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട് പിച്ച ചട്ടിയിൽ കയ്യിട്ടു വാ രുകയാണ് ഇവർ .