ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ പങ്കെടുക്കുന്നതിനായി ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കേരളത്തിലേക്ക് .ജനുവരി 15-ന് ശേഷമായിരിക്കും അമിത് ഷാ കേരളത്തിലെത്തുന്നത് . മലബാര്‍ മേഖലയില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . അതെ സമയം ഏത് സ്ഥലത്താണ് റാലി എന്നത് തീരുമാനമായിട്ടില്ല.
പൗരത്വ നിയമ ഭേദഗതി രാജ്യമൊട്ടാകെ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ഈ മാസം 15 മുതല്‍ 25 വരെ പ്രചാരണ പരിപാടികള്‍ നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. പ്രചാരണത്തിനായി പഞ്ചായത്ത് തലത്തില്‍ റാലികളും ജനസമ്ബര്‍ക്ക പരിപാടികളും നടത്തും. ആര്‍എസ്എസും പ്രചാരണ പരിപാടികളില്‍ സജീവ സാന്നിധ്യമറിയിക്കും .
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായിട്ടുള്ളത് കേരളത്തില്‍ നിന്നാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിയമത്തെ എതിര്‍ത്ത് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നത് ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. കേരള മുഖ്യമന്ത്രി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തു.
കൂടാതെ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കും ചെയ്തു. നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ക്കെതിരെയും കേരളത്തില്‍ പ്രക്ഷോഭം നടന്നു . ഈ സാഹചര്യങ്ങളിലാണ് അമിത് ഷായെ തന്നെ പങ്കെടുപ്പിച്ച് കൊണ്ട് പ്രചാരണങ്ങള്‍ നടത്താന്‍ ബിജെപി തീരുമാനം കൈക്കൊണ്ടത് .നിയമത്തെ ശക്തമായി എതിര്‍ത്ത മറ്റു സംസ്ഥാനങ്ങളിലെ റാലികളിലും അമിത് ഷാ പങ്കെടുത്ത് വരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കുനേരെ രാജ്യവ്യാപകമായി അരങ്ങേറുന്ന എതിര്‍പ്പ് മറികടക്കാന്‍ ബി.ജെ.പി.യുടെ പ്രചാരണ പരിപാടി ഞായറാഴ്ച തുടങ്ങും.