കൊച്ചി: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 77.57 ഉം ഡീസലിന് 72.24 രൂപയുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ മാറ്റമില്ല. ബ്രെൻഡ് ക്രൂഡ് ബാരലിന് 68.60 ഡോളർ ആണ് ഇന്നത്തെ നിരക്ക്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഇന്ധനവിലയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള രാജ്യമാണ് ഇറാന്. ഒരിടവേളക്ക് ശേഷമുണ്ടായ അമേരിക്ക‐ഇറാൻ‐ ഇറാഖ് സംഘർഷമാണ് വീണ്ടും എണ്ണവില കുതിക്കുന്നതിന് കാരണമായതെന്നാണ് വിലയിരുത്തൽ. ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിത്.