കൊച്ചിയിൽ ഹോട്ടലിലെ ക്യൂ ആർ കോഡ് മാറ്റി സ്വന്തം ക്യൂ ആർ കോഡ് വച്ചു; യുവാവ് അറസ്റ്റിൽ
മട്ടാഞ്ചേരി: ഹോട്ടലിലെ ക്യൂ ആർ കോഡ് മാറ്റി സ്വന്തം ക്യൂ ആർ കോഡ് വച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മുണ്ടംവേലി കാട്ടുനിലത്തിൽ വീട്ടിൽ മിഥുൻ(33) ആണ് പിടിയിലായത്.ജൂൺ ആറിനാണ് തോപ്പുംപടി പോസ്റ്റ് ജംഗ്ഷന് സമീപമുള്ള അറബി ഖാന എന്ന ഹോട്ടലിന്റെ ക്യൂ ആർ കോഡ് മാറ്റി മിഥുൻ സ്വന്തം അക്കൗണ്ടിന്റെ ക്യൂ ആർ കോഡ് വച്ചത്. ഹോട്ടലുടമയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.