കാസർകോട് : ജില്ലയില്‍ പോലീസ് സേനയ്ക്ക് ആശ്വാസത്തിന്റെ ദിനങ്ങള്‍.കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്ക്രിമിനല് കേസുകളുടെ എണ്ണം കുറവായതോടെ
പോലീസ് സേന താല്‍ക്കാലിക ആശ്വാസത്തിലാണ്.ജില്ലയില്‍ കാഞ്ഞങ്ങാട് കാസര്കോട്പോലീസ് സബ്സ്റ്റേഷനുകളിലായി 17 പോലീസ് സ്റ്റേഷനുകളാണുള്ളത്.ഈ പോലീസ് സ്റ്റേഷന് പരിധികളിലായി അടുത്തക്കാലത്ത് കാര്യമായ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.സാധാരണ ഗതിയില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആക്രമസംഭവങ്ങള്‍ ഉണ്ടകാറുണ്ടങ്കിലും ഇത്തവണ അത്തരത്തിലുള്ള സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.2019 പുതുവര്‍ഷാഘോഷത്തില്‍ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ഒരു സംഘം ആക്രമിച്ചിരുന്നു.അതിന്റെ പേരില്‍ ഒരു കേസ് നിലവിലുണ്ട് .ഇത്തവണ ജില്ലാ പോലീസിന്റെ ജാഗ്രതമൂലം നവത്സരാഘോഷങ്ങള് സമാധാനപൂര്വ്വയാണ്
കടന്നുപോയത്.
കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വിവിധപോലീസ് സ്റ്റേഷനുകളിലായി വാഹനനിയമ
പ്രകാരമുള്ള കേസുകളാണ് കൂടുതലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.പൗരത്വനിയമത്തിനെതിരെ
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സമരങ്ങള്‍ സമാധാനപരമായി സമാപിച്ചത് പോലീസിനും ആശ്വാസമായി.കേരളമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട കാഞ്ഞങ്ങാട്ടെ കലോത്സവവും യതൊരു അനിഷ്ടസംഭവുമില്ലാതെ സമാപിച്ചതും പോലീസിന്റെ നിരന്തരമായ ജാഗ്രതമൂലമാണ്.കലോത്സവത്തിലെ ക്രമസമാധാനപാലനത്തിന് ജില്ലയിലെ പോലീസ് സംവിധാനം അഭിനന്ദനമര്‍ഹിക്കുന്നു.മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് കലോത്സവം എന്നിവയോടനുബന്ധിച്ച് രാപ്പകല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച പോലീസ് സേനയ്ക്ക് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുായ കുറവ് ഏറെ ആശ്വാസം പകരുന്നതാണ്.പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുെണ്ടെക്കാൻ കാരണം കാസറകോട് ,ബേക്കലം, വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിതയിലെ ഉദ്യോഗസ്ഥരുടെ കർക്കശ നിലപാടും ജാഗ്രതയുമാണ് ,