കാസർകോട്: ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് വിവിധ താലൂക്കുകളിലായി ജനുവരി 18 മുതല്‍ നടത്തും. ഹോസ്ദുര്‍ഗ് താലൂക്ക് അദാലത്ത് ജനുവരി 18 ന് കാഞ്ഞങ്ങാട് നഗരസഭാ ടൗണ്‍ഹാളിലും വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് ജനുവരി 30 നും സംഘടിപ്പിക്കും.വെള്ളരിക്കുണ്ട് താലൂക്കിലെ പരാതി ജനുവരി 15 വരെയാണ് സ്വീകരിക്കുക. കാസര്‍കോട് താലൂക്ക് അദാലത്ത് ഫെബ്രുവരി ആറിന് നടക്കും. പരാതി ജനുവരി 20 വരെ സ്വീകരിക്കും. മഞ്ചേശ്വരം താലൂക്കില്‍ അദാലത്ത് ഫെബ്രുവരി 13 ന് നടക്കും. പരാതി ജനുവരി 30 വരെ സ്വീകരിക്കും.
അദാലത്തില്‍ സി.എം.ഡി.ആര് എഫ്, ചികിത്സാ ധനസഹായം, ലൈഫ് മിഷന് പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍,എല്‍.ആര്.എം കേസുകള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുളള വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം. അദാലത്തിലേക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും www.edtsirict.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും താലൂക്കാഫിസിലും താലൂക്ക് പരിധിയിലെ വില്ലേജാഫീസുകളില്‍ നേരിട്ടും സമര്‍പ്പിക്കാം. അദാലത്ത് നടക്കുന്ന ദിവസങ്ങളില്‍ കളക്ടര്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാനും അവസരമുണ്ട്.