മുംബൈ: രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന് ഗോഡ്സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നുവെന്ന സേവാദളിന്റെ ലഘുലേഖ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്സിനോട് എന്‍സിപി. കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദളിന്റെ പരിശീലന ക്യാമ്ബില്‍ വിതരണം ചെയ്ത ലഘുലേഖയിലെ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്.
ആശയപരമായ വിയോജിപ്പുകള്‍ തെറ്റല്ല. അതേസമയം, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. അധിക്ഷേപകരമായ ലേഖനങ്ങള്‍ തയ്യാറാക്കുന്നത് തെറ്റാണ്. പ്രത്യേകിച്ച് വ്യക്തികള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍- എന്‍.സി.പി. വക്താവ് നവാബ് മാലിക്ക് പ്രതികരിച്ചു. ലഘുലേഖ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍ എന്ന തലക്കെട്ടിലായിരുന്നു ലഘുലേഖ തയ്യാറാക്കിയത്. ഉമാഭാരതി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ ലഘുലേഖയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി പറഞ്ഞു. മധ്യപ്രദേശ് കോണ്‍ഗ്രസ് സേവാദള്‍ ലഘുലേഖയില്‍ വീര്‍ സവര്‍ക്കര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ രംഗത്തു വന്നിരിക്കുന്നത്. വീര്‍ സവര്‍ക്കറും നാഥുറാം ഗോഡ്സെയും തമ്മില്‍ ശാരീരികബന്ധം നിലനിന്നിരുന്നെന്ന ആരോപണങ്ങള്‍ക്ക് തിരിച്ചടിക്കുകയായിരുന്നു ഹിന്ദുമഹാസഭ നേതാവ്. രാഹുല്‍ ഗാന്ധിയെക്കുറിച്ചും ഇത്തരമൊരു ആരോപണം കേട്ടിട്ടുണ്ടെന്നാണ് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി പ്രതികരിച്ചത്.
മുന്‍ മഹാസഭ പ്രസിഡന്റായ വീര്‍ സവര്‍ക്കറിന്റെ ധൈര്യത്തെയും, കഴിവുകളെയും ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് സേവാദള്‍ വിഭാഗം ലഘുലേഖ പുറത്തിറക്കിയത്. സവര്‍ക്കര്‍ ജിയെക്കുറിച്ച് വിഡ്ഢിത്തരങ്ങളാണ് ആരോപണങ്ങളായി ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഞങ്ങളും കേട്ടിട്ടുണ്ട്’, സ്വാമി ചക്രപാണി പറഞ്ഞു.ബിജെപിക്ക് പുറമെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേനയും ഈ വിവാദത്തില്‍ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. ശിവസേനാ നേതാവ് സഞ്ജയ് റൗത്താണ് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് രംഗത്തെത്തിയത്. ‘വീര്‍ സവര്‍ക്കര്‍ മഹാനായ വ്യക്തിയായിരുന്നു, ഇനിയും അങ്ങനെയാകും. ഒരു വിഭാഗം ഇതിനെതിരെ സംസാരിച്ച് കൊണ്ടേയിരിക്കും. അത് അവരുടെ മനസ്സിലെ വൃത്തികേട് മൂലമാണ്’, റൗത്ത് പറഞ്ഞു.