പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
കാസർകോട്:കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊണ്ട് വരവെ വിദ്യാനഗറിൽ വെച്ച് പോലിസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട പ്രതിയെ എടനീരിൽ നിന്നു പോലീസ് പിടികൂടി. അണങ്കൂർ ടിവി സ്റ്റേഷൻ റോഡിലെ അഹമ്മദ് കബീറിനെ 26 ആണ് പിടികൂടിയത്. കാസർകോട് സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വരുന്നതിനിടെ കഴിഞ്ഞ ദിവസം പടുവടുക്കം ഹോട്ടലിന് മുന്നിൽ എസ്കോർട്ട് പോലിസുകാരെ തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു. വിദ്യാനഗർ പോലിസ് കേസെടുത്തിരുന്നു