അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി ഭരണഘടനയുടെ ബുദ്ധി ബ്രാഹ്മണനാണെന്ന അവകാശവുമായി രംഗത്ത്.മെഗാ ബ്രാഹ്മിണ്‍ ബിസിനസ്’ സമ്മിറ്റ് ഉദ്ഘാടന ചടങ്ങിലായിരുന്നു ത്രിവേദിയുടെ പരാമര്‍ശം. 60 രാജ്യങ്ങളുടെ ഭരണഘടന പഠിച്ച് തയ്യാറാക്കിയതാണ് നമ്മുടെ ഭരണഘടനയുടെ കരട് രൂപമെന്നും . അംബേദ്കര്‍ക്ക് മുന്നില്‍ അതാരാണ് അവതരിപ്പിച്ചത് എന്ന് നിങ്ങള്‍ക്കറിയാമോ ചോദ്യം ഉയർത്തിയാണ് മെഗാ ബ്രാഹ്മിണ്‍ ബിസിനസ് വേദിയെ കയ്യിലെടുത്തത്.ഭരണഘടനയുടെ കാര്യം വരുമ്പോള്‍ നമ്മളെല്ലാവരും അംബേദ്കറെ കുറിച്ചാണ് ഏറെ ബഹുമാനത്തോടെ സംസാരിക്കുന്നത്.എന്നാല്‍ ഭരണഘടനുടെ കരട് തയ്യാറാക്കിയത് ഒരു ബ്രാഹ്മണനാണ് അദ്ദേഹത്തിന്റെ പേര് ബെനഗല്‍ നാര്‍സിംഗ് റാവു. എന്നാണെന്ന് ബ്രാഹ്മണന് കൂടിയായ ത്രിവേദി പറഞ്ഞു.ബ്രാഹ്മണര്‍ എപ്പോഴും എല്ലാവരുടേയും പിന്നിലാണ് നിലയുറപ്പിക്കാറുള്ളതെന്നും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും ത്രിവേദി അവകാശപ്പെട്ടു. ഭരണഘടനയുടെ ക്രെഡിറ്റ് തനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് അംബേദ്കര്‍ പറഞ്ഞിരുന്നതായും ത്രിവേദി പറഞ്ഞു,നൊബേല്‍ സമ്മാനം നേടിയ ഒമ്പത് ഇന്ത്യക്കാരില്‍ എട്ട് പേരും ബ്രാഹ്മണരാണെന്നും അദ്ദേഹം കൂട്ടിചേർത്തു.ഏറ്റവുമൊടുവില്‍ സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ പുരസ്കാരം നേടിയ അഭിജിത് ബാനര്‍ജി ആരാണ്? അദ്ദേഹവും ബ്രാഹ്മണന് തന്നെ’.ദല്‍ഹി തീപിടുത്തത്തില്‍ 11 പേരെ രക്ഷിച്ച ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് രാജേഷ് ശുക്ലയും ബ്രാഹ്മണനാണെന്ന് പറഞ്ഞായിരുന്നു ത്രിവേദി പ്രസംഗം അവസാനിപ്പിച്ചത്.