പോപുലർ ഫ്രണ്ട് ജനമഹാ സമ്മേളനം സെപ്തംബർ 17ലേക്ക് മാറ്റി
കോഴിക്കോട്: കേരളത്തിൽ കാലവർഷം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ സേവ് ദി റിപബ്ലിക് ദേശീയ കാംപയിൻ്റെ ഭാഗമായി ആഗസ്റ്റ് 6ന് കോഴിക്കോട് നടത്താൻ തീരുമാനിച്ചിരുന്ന ജനമഹാസമ്മേളനം സെപ്തംബർ 17ലേക്ക് നീട്ടിവച്ചതായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുൽ ലത്തീഫ് അറിയിച്ചു.
സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരികയാണ്. വിപുലമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏരിയാ സമ്മേളനങ്ങൾ, എക്സിബിഷൻ, ഗൃഹസമ്പർക്കം, വാഹന ജാഥ എന്നിവ നടത്തുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.