ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
മനാമ: ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കൊയിലാണ്ടി പാലക്കുളം ഗോപാലപുരം സ്കൂളിന് സമീപം വലിയവീട്ടില്‍ ജാഫര്‍ (42) ആണ് മരിച്ചത്.
രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇബ്രാഹിമിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ – ജസ്റീല. മക്കള്‍ – മുഹമ്മദ് ഷാദുല്‍, മുഹമ്മദ് ഇഷാല്‍. സഹോദരങ്ങള്‍ – ശംസുദ്ദീന്‍, അനസ്, സുബൈദ, ആയിഷ, റഹ്മത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്