തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച് ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഇടയിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്ക് ഗവര്‍ണര്‍ അതേ നാണയത്തില്‍ മറുപടി നല്‍കുന്നത് ഇതുവരെയില്ലാത്ത കീഴ് വഴക്കമാണെന്ന് നേതാക്കള്‍ പറയുന്നു. ജനങ്ങളുടെ പണം അനാവശ്യമായി ഉപയോഗിക്കുന്നുവെന്ന തരത്തില്‍ ഗവര്‍ണര്‍ പ്രസ്താവന നടത്തിയത് ഭരണത്തിലുള്ള കൈകടത്തലാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
സംസ്ഥാനത്തെ ഭരണഘടന തലവനായ ഗവര്‍ണര്‍ നിയമസഭയേയും സര്‍ക്കാരിനേയും പരസ്യമായി തള്ളിപ്പറയുന്നത് സംഘ പരിവാര്‍ നീക്കങ്ങളുടെ ഭാഗമായിട്ടാണെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. ഇന്നലെ രാത്രി മറുപടിയുമായി ഗവര്‍ണര്‍ രംഗത്ത് വന്നതും ഗൗരവമായിട്ടാണ് സി പി എം കാണുന്നത്. താനാണ് ഭരണഘടന തലവനെന്നും, താന്‍ ഇനിയും അഭിപ്രായങ്ങള്‍ പറയുമെന്നും വ്യക്തമാക്കിയാണ് ഗവര്‍ണര്‍ പിന്നോട്ടില്ലെന്ന സൂചന നല്‍കിയത്.
അതേസമയം, അധികാരി താനാണെന്ന് സ്ഥാപിക്കാനുള്ള ഗവര്‍ണ്ണറുടെ നീക്കങ്ങള്‍ അതീവ ഗൗരവമായിട്ടാണ് സിപിഎമ്മും, സര്‍ക്കാരും കാണുന്നത്. ഗവര്‍ണറുടെ രാഷ്ട്രീയ ചായ്വ് തുറന്ന് കാണിക്കുന്ന സമീപനം ഇനിയുമുണ്ടാകുമെന്ന സൂചന നേതാക്കളും നല്‍കുന്നുണ്ട്.