കാസർകോട് : കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3710 രൂപയായി. പവന് 29,680 രൂപയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 680 രൂപയാണ് വര്‍ധിച്ചത്.
ആഗോള വിപണിയിലും സ്വര്‍ണ്ണവില ഉയരുകയാണ്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1554 ഡോളറാണ് വില. ഇന്നുമാത്രം 15 ഡോളറാണ് ആഗോള വിപണിയില്‍ വര്‍ധിച്ചത്.
അമേരിക്ക ഇറാന്റ മേല്‍ നടത്തിയ ആക്രമണമാണ് സ്വര്‍ണവില ഉയരുന്നതിന് ഇടയാക്കുന്നത്. ട്രായ് ഔണ്‍സ് സ്വര്‍ണത്തിന് വെള്ളിയാഴ്ച മാത്രം 26 ഡോളര്‍ വര്‍ധിച്ചിരുന്നു. 1.7 ശതമാനമാണ്ആഗോള വിപണിയില്‍ ഉണ്ടായ വര്‍ധനവ്. സ്വർണ്ണവില ഇനിയും വർധിക്കാൻ സാധ്യത ഉണ്ടെന്നും ഈ മാസം തന്നെ വലിയ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നതൊന്നും കാസർഗോഡ് സ്വർണ്ണ മൊത്തക്കച്ചവടക്കാരായ എമിരേറ്റ്സ് ഗോൾഡ് വ്യക്തമാക്കി.