കാഞ്ഞങ്ങാട്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ സഞ്ചരിച്ച കാറിനു പിറകില്‍ ലോറിയിടിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിന് മുന്‍വശം വെച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് കോടതിയിലേക്ക് പോവുകയായിരുന്നു ഷുക്കൂര്‍. ഇതിനിടെയാണ് ചരക്കു ലോറി കാറിലിടിച്ചത്.ഇടിയെ തുടര്‍ന്ന് കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞുകയറി. ഷുക്കൂര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് അല്പനേരം സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു. ഇതിനു ശേഷം അഡ്വ. ഷുക്കൂര്‍ കോടതിയിലേക്ക് പുറപ്പെട്ടു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം.