കോഴിക്കോട്: റിട്ട. അധ്യാപകൻ ആത്മഹത്യ ചെയ്തത് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കയെ തുടർന്നെന്ന് ബന്ധുക്കൾ. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. റിട്ടയേർഡ് അധ്യാപകനായ മുഹമ്മദലി(65)ആണ്ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പേരിലുള്ള രേഖകൾ നഷ്ടപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇദ്ദേഹത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടായിരുന്നുവെന്ന് ബന്ധുക്കളാണ് ആരോപിച്ചത്