യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറി; തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യയ്ക്കൊരുങ്ങി പതിനേഴുകാരി
മലപ്പുറം: യുവാവ് പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതില് മനം നൊന്ത് ആത്മഹത്യാ ഭീഷണി മുഴക്കി പകിനേഴുകാരി. തിരൂര്‍ റെയിവേ സ്റ്റേഷനില്‍ ആണ് സംഭവം. ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ നിരാശയിലാണ് പെണ്‍കുട്ടി തിരൂര്‍ റെയിവേ സ്റ്റേഷനില്‍ ആത്മഹത്യ ചെയ്യാനെത്തിയത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ എന്ജിന് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് കുട്ടി നിന്നിരുന്നത്. ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ട് യാത്രാക്കാര്‍ വിവരം ആര് പി എഫിനെ അറിയിക്കുകയായിരുന്നു. ഇതോടെ തിരൂര്‍ റെയിവേ സ്റ്റേഷനിലെ ആര്. പി. എഫ് എസ്. ഐ സുനില്‍കുമാറിന്റെ ഇടപെടലിലൂടെ പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായി.