ആലപ്പുഴ : സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തെ ബൈക്കിലെത്തിയ അക്രമികള്‍ വെട്ടി. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെ (54)യാണ് വെട്ടിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം. രണ്ടും കാലിനും ഇടതുകൈയിനും ഗുരുതരമായി പരിക്കേറ്റു. കോട്ടയം മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ കൃഷിസ്ഥലത്തേക്ക് പോകുകയായിരുന്നു ജോസ് തോമസ് . ബൈക്കില്എത്തിയ രണ്ടുപേര്‍ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു.