ബേക്കൽ :കാസർകോട്ടെ ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍. ആലപ്പുഴ സ്വദേശിയായ റിജോ ഫ്രാന്‍സിസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.36 വയസായിരുന്നു.ഭാര്യയും ഒരു മകളുമുണ്ട് . ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറിലാണ് ഇന്നലെ അർധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രിയിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് വിധേയമാക്കി. പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മരണകാരണം ഹൃദയാഘാതമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കഴിഞ്ഞ നാലുവര്‍ഷമായി കാസര്‍കോട് ഇന്റലിജന്‍സ് ബ്യൂറോ ഇന്സ്്പെക്ടറായി ജോലി ചെയ്യുകയാണ് റിജോ ഫ്രാന്‍സിസ്.