ഷാർജ: ഷാർജ ലേബർ പാർക്കിൽ വെച്ചു നടക്കുന്ന തൊഴിലാളി ഈദ് ഫെസ്റ്റിവലിൽ ഖൈറത്ത് അൽഷംസ് കോൺട്രാക്കിങ് കമ്പനിയെ ആദരിച്ചു. ഈദ് പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള പരിശ്രമത്തിനും സഹകരണവും മുൻനിർത്തിയാണ് കമ്പനിയെ ആദരിച്ചത് .സജ ലേബർ പാർക്കിൽ നടന്ന ചടങ്ങിൽ കമ്പനി എം.ഡി അഷറഫ്ഷാ മാനത്തൂർ , അബദുൽ ലത്തീഫ് കാസിമിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി . ജാസിം മുഹമ്മദ് , ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് വൈ.എ. റഹീം , മാത്യു ജോൺ , അബദുല്ല കമപാലം എന്നിവർ സന്നിഹിതരായിരുന്നു .