കാസറകോട്
നഴ്സിംഗ് കോഴ്സ് അപേക്ഷ ക്ഷണിച്ചു
15 സര്‍ക്കാര്‍ നഴ്സിംഗ് സ്കൂളുകളില്‍ ഓക്ടോബര്‍-നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്സിംഗ് കോഴ്സിലേയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു / തത്തുല്യ പരീക്ഷ പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി / എസ് ടി വിഭാഗത്തിലുള്ളവര്‍ക്ക് പാസ്സ് മാര്‍ക്ക് മതി. 14 ജില്ലകളിലായി 365 സീറ്റുകളാണുള്ളത്. ഇതില്‍ 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കാണ് സംവരണം. അപേക്ഷകര്‍ക്ക് 2022 ഡിസംബര്‍ 31ന് 17 വയസ്സില്‍ കുറയുവാനോ, 27 വയസ്സില്‍ കൂടുവാനോ പാടില്ല. പിന്നോക്ക സമുദായക്കാര്‍ക്ക് 3 വര്‍ഷവും പട്ടികജാതി / പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷഫോറം, പ്രോസ്പെക്ടസ് ലഭിക്കുന്ന വെബ്സൈറ്റ് www.dhskerala.gov.in . അപേക്ഷകള്‍ അതാത് ജില്ലയിലെ നേഴ്സിംഗ് സ്കൂളുകളില്‍ ജൂലൈ 30ന് വൈകുന്നേരത്തിനകം ലഭിക്കണം. അപേക്ഷ ഫീസ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 75 രൂപ. മറ്റുള്ള വിഭാഗം 250 രൂപ. ഫോണ്‍ 0471 2302490.
അഗ്രി ഹോര്‍ട്ടി സൊസൈറ്റി ഗവേണിംഗ് കൗണ്‍സില്‍ യോഗം
ജൂലൈ 16ന്
കാസര്‍കോട് അഗ്രി ഹോര്‍ട്ടി സൊസൈറ്റി ഗവേണിംഗ് കൗണ്‍സില്‍ യോഗം ജൂലൈ 16ന് ഉച്ചയ്ക്ക് 2ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അദ്ധ്യാപക ഒഴിവ്
പരവനടുക്കം ജി എല്‍ പി എസ് ചെമ്മനാട് ഈസ്റ്റില്‍ എല്‍ പി എസ് ടി താത്കാലിക അദ്ധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 14ന് രാവിലെ 11ന് സ്കൂളില്‍. ഫോണ്‍ 6238741453.
അദ്ധ്യാപക ഒഴിവ്
കാസര്‍കോട് ഗവ: കോളേജില്‍ ഹിന്ദി വിഷയത്തില്‍ താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവ്. യോഗ്യത 55 ശതമാനം ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ജൂലൈ 18ന് രാവിലെ 10.30ന് കോളേജില്‍. ഫോണ്‍ 04994 256027.
ടെണ്ടര്‍ ക്ഷണിച്ചു
കാഞ്ഞങ്ങാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിലേക്ക് സെപ്തംബര്‍ മുതല്‍ ആഗസ്ത് 2023 വരെ ഔദ്യോഗിക ആവശ്യത്തിലേക്കായി കരാര്‍ വ്യവസ്ഥയില്‍ വാഹനം (ജീപ്പ് / കാര്‍) വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ലഭിക്കുന്ന അവസാന തീയ്യതി ജൂലൈ 26ന് വൈകിട്ട് 5ന്. ഫോറം നല്‍കേണ്ട അവസാന തീയ്യതി ജൂലൈ 27 ഉച്ചയ്ക്ക് 2വരെ. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 0467 2275755.
വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ ആറ് ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനങ്ങള്‍ക്കായി വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ്. യോഗ്യത വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്. അഭിമുഖം ജൂലൈ 15ന് രാവിലെ 11ന് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ എ ബ്ലോക്കിലെ മൃഗസംരക്ഷണ ഓഫീസില്‍. ഫോണ്‍ 04994 255483.
തേങ്ങ ലേലം
കാസര്‍കോട് സ്റ്റേറ്റ് സീഡ് ഫാമില്‍ നിന്നും ജൂണ്‍ മാസത്തില്‍ വിളവെടുത്ത തേങ്ങ (വലുത് / ചെറുത്) ജൂലൈ 20ന് ഉച്ചയ്ക്ക് 3ന് ലേലം ചെയ്യും. ക്വട്ടേഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30നകം ക്വട്ടേഷന്‍ നല്‍കണം. നിരതദ്രവ്യം 500 രൂപ. ഫോണ്‍ 9895204048.
ലേലം ചെയ്യും
കാസര്‍കോട് സ്റ്റേറ്റ് സീഡ് ഫാമില്‍ നിന്നും 5 കാളകളെയും, 2 കന്നുകുട്ടികളെയും ജൂലൈ 20ന് ഉച്ചകഴിഞ്ഞ് 3ന് ലേലം ചെയ്യും. ക്വട്ടേഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30നകം ഓഫീസില്‍ നല്‍കണം. നിരതദ്രവ്യം 500 രൂപ. ഫോണ്‍ 9895204048.
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷ ക്ഷണിച്ചു
വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ ഉദുമയിലെ ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടപ്പ് അദ്ധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ ഒരു വര്‍ഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ഓഫീസില്‍ നിന്ന് നേരിട്ടും www.fcikerala.org വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ജൂലൈ 18ന് വൈകിട്ട് 4 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ 0467 223647, 9746387398, 9446533205.
കണ്ണൂര്‍ സര്‍വ്വകലാശാല
ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി) കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത പട്ടുവം (04602206050,8547005048), ചീമേനി (04672257541,8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂര്‍ (04972877600, 8547005059), മഞ്ചേശ്വരം (04998215615,8547005058), മാനന്തവാടി (04935245484, 8547005060), നീലേശ്വരം (04672240911,8547005068) ഇരിട്ടി (04902423044, 8547003404) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് നടപ്പ് അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന് നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കേണ്ട വെബ്സൈറ്റ് www.ihrdadmissions.org ജൂലൈ 12 മുതല്‍ അപേക്ഷകള്‍ നല്‍കാം. ഓണ്‍ലൈനായി നല്കിയ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000/ രൂപ (എസ്.സി,എസ്.റ്റി 350/രൂപ) രജിസ്ട്രേഷന് ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. അതാത് കോളേജുകളില്‍ ഓഫ്ലൈനായും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.ihrd.ac.in . ഫോണ്‍ +91471 2322985, +91471 2322501.