ആർ എസ് എസ് ഓഫീസിന് നേരെ ബോംബാക്രമണം; ജനൽച്ചില്ലുകൾ തകർന്നു
കണ്ണൂർ: പയ്യന്നൂരിൽ ആർ എസ് എസ് ഓഫീസിന് നേരെ ബോംബാക്രമണം. ആക്രമണത്തിൽ ഓഫീസിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് ആക്രമണമുണ്ടായത്. ആളപായമില്ല.
രാഷ്ട്രഭവന് എന്ന പേരിലുള്ള ഓഫീസ് പയ്യന്നൂര്‍ ടൗണിലെ മുകുന്ദ് ആശുപത്രിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ബി ജെ പിയുടെ ആരോപണം. ഡി വൈ എഫ് ഐ പ്രവര്ത്തകൻ ധനരാജിന്റെ ചരമവാര്‍ഷികമായിരുന്നു ഇന്നലെ. ധന്‍രാജിന്റെ കൊല്ലപ്പെട്ട സമയത്തും ആര് എസ് എസ് ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു.