കാഞ്ഞങ്ങാട് : പുതിയ തലമുറയെ വയലിൽ ഇറക്കുക, തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കുക എന്ന സന്ദേശം നൽകി മഴപ്പൊലിമ നടത്തി. ഒഴിഞ്ഞ വളപ്പിൽ നടന്ന കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് സെക്കൻഡിന്റെ മഴപ്പൊലിമയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ നജ്മ റാഫി അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ കോഡിനേറ്റർ ടി.ടി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഹമ്മദ് അലി, കെ. അനീശൻ, മായാകുമാരി, കെ സരസ്വതി എന്നിവർ സംസാരിച്ചു.കുടുംബശ്രീ സിഡിഎസ് സെക്കൻഡ് ചെയർപേഴ്സൺ കെ.സുജിനി സ്വാഗതവും മെമ്പർ സെക്രട്ടറി പി. വി ജയചന്ദ്രൻ നന്ദിയും പറഞ്ഞു.വയലിൽ കമ്പവലി, ഓട്ടം, പാസിംഗ് ദബോൾ, സ്പൂൺ റൈസ് തുടങ്ങിയ മത്സരങ്ങളും, ഒപ്പന, തിരുവാതിര, നാടൻ പാട്ട് എന്നിവയും അരങ്ങേറി.
മഴപ്പൊലിമ നടത്തിയ തരിശ് പാടം നെൽകൃഷി നടത്തിയാണ് പരിപാടി അവസാനിച്ചത്.