തണ്ണിശ്ശേരി:പാടത്ത് കൃഷിപണിക്ക് പോയ സ്ത്രീയെ പീഡിപ്പിച്ച തണ്ണിശ്ശേരി സ്വദേശി മുരുകന് രണ്ട് വര്‍ഷം കഠിനതടവിനും 5000 രൂപ പിഴ അടയ്ക്കാനും ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചു. 2014 ഓഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തണ്ണിശ്ശേരിയിലെ കൃഷിസ്ഥലത്ത് കൊയ്ത്ത് മിഷ്യന് വന്ന വിവരമറിഞ്ഞ് പാടത്തേക്ക് പോയ സ്ത്രീയെ അശ്ലീലവാക്കുകള്‍ വിളിച്ച പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണം നടന്നത്. ടൗണ്‍ സൗത്ത് പൊലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി സീനിയര്‍ ഗ്രേഡ് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.