കാഞ്ഞങ്ങാട്: എസ്ഐയുടെ ഔദ്യോഗിക ക്യത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ബി.ജെ.പി.പ്രവര്‍ത്തകനെതിരെ കേസ്.കഴിഞ്ഞ ദിവസംഹൊസ്ദുര്ഗ്ഗ് പോലീസ് സ്റ്റേഷനകത്താണ് കേസിനാധാരമായ സംഭവം നടന്നത്.മൂവാരിക്കുണ്ടിലെ അമ്പാടി മകനെതിരെ കൊടുത്ത പരാതിയില്‍ ഇരുകൂട്ടരെയും പോലീസ്സ്റ്റേഷനലിൽ വിളിച്ചുവരുത്തിയിരുന്നു.അമ്പാടി മകനോടൊപ്പം ബി.ജെ.പി.പ്രവര്‍ത്തകനായ സന്തോഷ് (35) ഉണ്ടായിരുന്നു.അചഛനും മകനും തമ്മിലുള്ള തര്‍ക്കത്തില്‍ എസ്.ഐ.എന്‍.പി.രാഘവന്റെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സന്തോഷ് എസ്.ഐയോട് തട്ടികയറുകയും അപമരാദ്യയായി പെരുമാറുകയുമാണുണ്ടായത്.ഇതേ തുടര്‍ന്ന് എസ്.ഐ.എന്‍.പി.രാഘവന്റെ പരാതിയില്‍ സന്തോഷിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്തു.പ്രതിയെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.