കാസർകോട് : മഴക്കെടുതിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജൂലൈ 8 വരെ ജില്ലയില്‍ 13,828 കര്‍ഷകര്‍ക്ക് കൃഷി നാശമുണ്ടായി. 665.17 ഹെക്ടര്‍ കൃഷി നശിച്ചു. 1586.53 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര് വീണാറാണി അറിയിച്ചു.
കനത്തമഴയിലും കാറ്റിലും മാത്രം ഏപ്രില്‍ ഒന്നു മുതല്‍ ജൂലൈ 8 വരെ 558.58 ഹെക്ടര്‍ കൃഷിനശിച്ചു. 11,123 കര്‍ഷകര്‍ മഴക്കെടുതി നേരിട്ടു. 1242.39 ലക്ഷം രൂപയുടെ നാശഷ്ടം കണക്കാക്കുന്നു. 5147 തെങ്ങുകള്‍ (257.37 ലക്ഷം ), 1167 തെങ്ങിന് തൈകള്‍ (35.01 ലക്ഷം), 77015 കുലച്ച നേന്ത്രവഴ (462.09 ലക്ഷം), 33642 എണ്ണം കുലക്കാത്ത നേന്ത്രവാഴ (134.. 57 ലക്ഷം ), 8618 ടാപ്പു ചെയ്യുന്ന റബ്ബര്‍ (172.36 ലക്ഷം) ടാപ്പ് ചെയ്യാത്ത 293 എണ്ണം (4.40 ലക്ഷം ) , 26829 കുലച്ച കവുങ്ങ് (80.49 ലക്ഷം ),28909 എണ്ണം കുലച്ച കവുങ്ങുകള്‍ (72.27 ലക്ഷം), 76 കശുമാവ് (0.76 ലക്ഷം), 360 കുരുമുളക് ചെടികള്‍ (2.70 ലക്ഷം), 1.300 ഹെക്ടര്‍ പന്തലിട്ട പച്ചക്കറി, (0.59 ലക്ഷം), 12.700 ഹെക്ടര്‍ പന്തലിടാത്ത പച്ചക്കറി കൃഷി (05.08 ലക്ഷം) രൂപയുമാണ് പ്രാഥമികനാശനഷ്ടം. 9,400 ഹെക്ടര്‍ നെല്‍കൃഷിയും (14.10ലക്ഷം), 0.100 ഹെക്ടര്‍ മറ്റു പഴവര്‍ഗങ്ങള്‍ (0.60 ലക്ഷം) നാശനഷ്ടമുണ്ടായി.വെള്ളപ്പൊക്കത്തില്‍ 40.55 ഹെക്ടര്‍ കൃഷി നാശമുണ്ടായി. 337 കര്‍ഷകരുടെ കൃഷി നശിച്ചു. 83.79 ലക്ഷം രൂപ നാശനഷ്ടം കണക്കാക്കുന്നു. കനത്ത മഴയില്‍ മാത്രം 5 തെങ്ങുകള്‍, 350 വാഴ, 23 കവുങ്ങുകള്‍, ഒരു ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറികള്‍, 17.50 ഹെക്ടര്‍ സ്ഥലത്തെ നെല്ല് കൃഷി നാശം എന്നിവയുണ്ടായി. 29 .07 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മണ്ണിടിച്ചിലില്‍ ടാപ്പ് ചെയ്യുന്ന 10 റമ്പര്‍, 35 കവുങ്ങുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. 31000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇടി മിന്നലേറ്റ് 325 ടാപ്പിംഗ് ചെയ്യുന്ന റബ്ബര്‍ മരങ്ങളും, 1283 കായ്ഫലമുള്ള തെങ്ങുകളും, 78 കായ്ഫലമില്ലാത്ത തെങ്ങുകളും, 2556 കുലച്ച കവുങ്ങുകളും, 342 കുലയ്ക്കാത്ത കവുങ്ങുകളും, കായ്ച 2 കൊക്കോ, കുലച്ച 165 വാഴകളും നശിച്ചു. 82.52 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.
കാഞ്ഞങ്ങാട് ബ്ലോക്കില്‍ 5,017 കര്‍ഷകരുടെ 114.89 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നാശമുണ്ടായത്. 651.87 ലക്ഷം രൂപ നാശനഷ്ടം കണക്കാക്കുന്നു. കാറഡുക്ക ബ്ലോക്കില്‍ 1,378 കര്‍ഷകരുടെ 38.64 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 150.05 രൂപ നാശനഷ്ടം കണക്കാക്കുന്നു.
കാസര്‍കോട് ബ്ലോക്കില്‍ 1,833 പേരുടെ 75.90 ഹെക്ടര്‍ സ്ഥത്തെ കൃഷി നശിച്ചു. 98. 26 ലക്ഷം രൂപ നാശനഷ്ടം കണക്കാക്കുന്നു. മഞ്ചേശ്വരം ബ്ലോക്കില്‍ 657 പേരുടെ 275.64 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 60.03 ലക്ഷം രൂപ നാശനഷ്ടം കണക്കാക്കുന്നു. നീലേശ്വരം ബ്ലോക്കില്‍ 2,436 കര്‍ഷകരുടെ 119.83 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടായി. 482. 43 ലക്ഷം നാശനഷ്ടം കണക്കാക്കുന്നു. പരപ്പ ബ്ലോക്കില്‍ 2,507 കര്‍ഷകരുടെ 40.27 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടായി 143.87 ലക്ഷം രൂപ നാശനഷ്ടം കണക്കാക്കുന്നു.