കാസർകോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ സുപ്രീംകോടതി വിധിപ്രകാരം മെയ് മുതല്‍ ജൂലൈ എട്ടുവരെ 4956 പേര്‍ക്കായി 195,76,50,000 (നൂറ്റി തൊണ്ണൂറ്റി അഞ്ചുകോടി എഴുപത്തിയാറു ലക്ഷത്തി അമ്പതിനായിരം രൂപ) യുടെ ധനസഹായം വിതരണം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ ഇനിയും അപേക്ഷ നല്‍കാത്ത ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ട് ഒ.പി. നമ്പര്‍ ലഭ്യമായ ദുരിത ബാധിതര്‍ എത്രയും പെട്ടെന്ന് ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ അവകാശികള്‍ മതിയായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ നിന്നും അറിയാം.