കാഞ്ഞങ്ങാട്:രാജോഹൻ ഉണ്ണിത്താൻ എം പിയെ ട്രെയിനിൽ കയ്യേറ്റം ചെയ്ത കേസിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ രണ്ട് നേതാക്കളെ തിരിച്ചെടുത്തു പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ വാഴുന്നോറടി എന്നിവരെയാണ് ഇന്ന് കെപിസിസി പാർട്ടിയിൽ തിരിച്ചെടുത്തത്. കാഞ്ഞങ്ങാടിനും നിലേശ്വരത്തിനുമിടെ എം പിയെ ട്രെയിനിൽ കയ്യേറ്റം ചെയ്തെന്നാണ് പരാതി. എം പി യുടെ പരാതിയിൽ റജിസ്ട്രർ ചെയ്ത കേസ് കാസർകോട് റെയിൽവെ പോലീസിന്റെ പരിഗണനയിലുണ്ട്. ഡി സി സി യുടെ ശുപാർശയിലാണ് ഇരുവരെയും തിരിച്ചെടുത്തത്.
മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേ കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം ഉണ്ടായത് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കൾക്കെതിരെ റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിരുന്നു . 2021 ഓഗസ്റ്റ് എട്ടാം തിയതി ഞായറാഴ്ച്ച വൈകിട്ട് ഏഴ്മണിക്കായിരുന്നു സംഭവം. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു എംപി. അസഭ്യവര്‍ഷം നടത്തുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്നാണ് പരാതി. കാഞ്ഞങ്ങാട്ടുനിന്നാണ് ട്രെയിനില്‍ കയറിയത്. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്, എകെഎം അഷ്റഫ്, കെപിസിസി സെക്രട്ടറി ബാലകൃഷ്ണന് പേരിയയും ഒപ്പമുണ്ടായിരുന്നു.യാത്രക്ക് മുമ്പ് രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫോണിലേക്ക് വിളിച്ച് എംപിയുടെ യാത്രയെ കുറിച്ച് പ്രതികൾ വിവരം അന്വേിഷിച്ചിരുന്നു. മൂന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ വിശ്വസ്തനാണ് പത്മരാജൻ. നിയമസഭ തെരഞ്ഞെടുപ്പ്, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എംപിയുടെ ഓഫീസിനു മുൻപിൽ കരിങ്കൊടി കെട്ടിയതും പത്മരാജന്റെ നേതൃത്വത്തിലായിരുന്നു.