പാല് ഗുണമേന്മാ ബോധവത്കരണം പരിപാടി നടത്തി
കാസര്‍കോട് :ക്ഷീര വികസന വകുപ്പ് കാസര്‍കോട് ജില്ലാ ഗുണനിയന്ത്രണ വിഭാഗം, മുഴക്കോം ക്ഷീര സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ പാല് ഗുണമേന്മാ ബോധവല്‍ക്കരണ പരിപാടി നടത്തി. മുഴക്കോം ക്ഷീരസംഘം പ്രസിഡന്റ് കെ വി ഗംഗാധരന്റെ അധ്യക്ഷതയില്‍ കയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി വത്സലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ വീണ മോഡറേറ്ററായി. പാല് ഗുണ മേന്മയും ഭക്ഷ്യ സുരക്ഷയും എന്ന വിഷയത്തില്‍ ജില്ലാ ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ പി രമ്യ, ശുദ്ധമായ പാലുത്പാദനവും സൂക്ഷ്മാണു നിയന്ത്രണവും എന്ന വിഷയത്തില്‍ സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ നീലേശ്വരം കല്യാണി നായര്‍ എന്നിവര്‍ സംസാരിച്ചു.