നടൻ വിക്രമിന് ഹൃദയാഘാതം, തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
ചെന്നെെ: തമിഴ് നടൻ വിക്രം ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ചെന്നെെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.നടനെ ചെന്നെെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.